പോത്തില്‍ വിനായകനും മഞ്ജുവാര്യരും

മഞ്ജു വാര്യരും വിനായകനും ആദ്യമായി ഒന്നിക്കുന്ന പോത്ത് നവാഗതനായ സഹീര്‍ ബാവ സംവിധാനം ചെയ്യുന്നു. ഒക് ടോബര്‍ 16ന് ആന്ധ്ര പ്രദേശില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ്, ലാല്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.താര നിര്‍ണയം അടുത്താഴ്ച പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പാലക്കാട്, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍.80 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്യുന്നത്.പോത്തിനെ പൂട്ടുന്ന ആളിന്റെ ജീവിതമാണ് പ്രമേയം.എന്നാല്‍ വിനായകനും മഞ്ജു വാര്യരും നായികാനായകന്മാരല്ല.മെല്‍ബണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പോത്തിന്റെ തിരക്കഥയും സഹീര്‍ ബാവയുടേതാണ്.പരസ്യച്ചിത്ര സംവിധായകനാണ് സഹീര്‍ ബാവ.വിനോദ് പറവൂരാണ് പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍. അതേ സമയം റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതി പൂവന്‍കോഴിയിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്.ധനുഷിനോടൊപ്പം അഭിനയിക്കുന്ന തമിഴിലെ അരങ്ങേറ്റ ചിത്രമായ വെട്രിമാരന്റെ അസുരന്‍, പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് മഞ്ജുവിന്റേതായി ഉടന്‍ തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍. പുതുവര്‍ഷത്തില്‍ സഹോദരന്‍ മധുവാര്യര്‍ സംവിധായകനാകുന്ന ചിത്രത്തിലാണ് മഞ്ജുവാര്യര്‍ അഭിനയിക്കുക. ബിജുമേനോനാണ് ഈ ചിത്രത്തിലെ നായകന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍