പൊലീസിനെ നവീകരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശവുമായി ഡി.ജി.പി

തിരുവനന്തപുരം:പൊലീസിനെ നവീകരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശവു മായി ഡി.ജി.പി. പൊലീസിനെ ജനകീയവത്കരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്കികൊണ്ട് ഡി.ജി.പി ജില്ലാ പൊലീസ് മേധാവി കള്‍ക്ക് ഉത്തരവ് കൈമാറി. സ്റ്റേഷനില്‍ വരുന്ന പരാതിക്കാരോട് മാന്യമായി പെരുമാറുക. ജോലി ചെയ്യുന്ന സ്ഥലത്തിന്റെ ചരിത്രത്തെക്കുറിച്ചടക്കം പഠിക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സാധാരണക്കാരുമായി ഇടപെടുക പരാതികളിലെ നടപടി താമസിപ്പിക്കാതിരിക്കുക ഇത്തരത്തില്‍ നിരവധി നിര്‍ദ്ദേശ ങ്ങളാണ് നല്കിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍