അനുഷ്‌കഷെട്ടിയുടെ നിശബ്ദം

ബാഗമതിക്കു ശേഷം മറ്റൊരു ത്രില്ലര്‍ സിനിമയുമായി അനുഷ്‌ക ഷെട്ടി വരുന്നു. നിശബ്ദം എന്നാണ് ചിത്രത്തിന്റെ പേര്. ആര്‍. മാധവന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.ഹേമന്ദ് മധുക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പെടുന്നു. മൂകയായ ആര്‍ട്ടിസ്റ്റ് ആയി അനുഷ്‌ക എത്തുന്നു. ശാലിനി പാണ്ഡെ, അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിനെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍