കര്‍ണാടകയ്ക്ക് വലുത് കന്നഡ: യെദിയൂരപ്പ

ബംഗളൂരു: കേന്ദ്ര ആഭ്യന്തരമ ന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത്ഷാ യുടെ ഹിന്ദിഭാഷാ വിവാദത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രിയും ദക്ഷിണേന്ത്യ യിലെ മുതിര്‍ന്ന ബി.ജെ.പി നേ താ വുമായ ബി.എസ്. യെ ദി യൂ രപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗി കഭാഷകള്‍ക്കും ഒരേ പ്രാധാന്യ മാണുള്ളത്. എന്നാല്‍, കര്‍ണാട കയെ സംബന്ധിച്ച് കന്നഡ ഭാഷയാണ് പ്രധാനം. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കര്‍ണാടകയില്‍നിന്ന് ഉണ്ടാകില്ല. കന്നഡ ഭാഷയും കര്‍ണാടക സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദിയൂരപ്പ ട്വിറ്ററില്‍ കുറിച്ചു.ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായും പ്രത്യേകിച്ച് തെക്കേയിന്ത്യയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയവരെല്ലാം അമിത് ഷായ്‌ക്കെതിരെ രംഗത്തു വന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍