അനധികൃത തീര്‍ത്ഥാടകരെ മക്കയിലേക്കു കടത്തല്‍; 50 ലക്ഷത്തിലധികം റിയാല്‍ പിഴ ചുമത്തി

സൗദി :ഈ വര്‍ഷം ഹജ്ജ് അനു മതി പത്രമില്ലാത്ത അനധികൃത തീര്‍ത്ഥാടകരെ മക്കയിലേക്കു കടത്താന്‍ ശ്രമിച്ചവര്‍ക്ക് മൊ ത്തം അമ്പത് ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തിയതായി സൗദി അധികൃതര്‍. നിയമലം ഘനത്തിന്റെ തോതനുസരിച്ചു പതി നായിരം മുതല്‍ ഒരു ലക്ഷ ത്തി നാല്‍പ്പതിനായിരം റിയാല്‍ വരെ ഓരോരുത്തര്‍ക്കും പിഴ ചുമ ത്തിയിട്ടുണ്ട്. പിഴക്കു പുറമെ ഇവര്‍ക്ക് ജയില്‍ വാസവും അനുഭ വി ക്കേണ്ടിവരും. അനുമതിപത്രമില്ലാതെ ഹജ്ജിനായി മക്കയിലേക്ക് കടക്കുന്നതും അത്തരം ആളുകള്‍ക്ക് യാത്രാസൗകര്യം നല്‍കുന്ന തുമെല്ലാം ഗൗരവമേറിയ നിയമലംഘനങ്ങളായിരിക്കുമെന്നു നേര ത്തെ തന്നെ സൗദി അധികൃതര്‍ പ്രഖ്യാപിച്ചതാണ്. ഇത്തരം ആളു കളെ തടയാന്‍ വിപുലമായ സംവിധാനങ്ങളാണ് സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഒരുക്കിയിരുന്നത്. അനധികൃത തീര്‍ത്ഥാടകരെ മക്കയി ലെത്തിക്കാന്‍ സഹായിച്ചു പിടിക്കപ്പെട്ടവരില്‍ നിന്നും ഈ വര്‍ഷം പിഴയായി ഈടാക്കിയത് 50 ലക്ഷത്തിലേറെ റിയാലാണ്. 108 ശി ക്ഷാ വിധികളുമുണ്ട് ഇവര്‍ക്ക്. മൊത്തം 1,540 ദിവസങ്ങള്‍ തടവ് ശിക്ഷ യുമുണ്ട്. തീര്‍ത്ഥാടകരെ കടത്തുന്നതിനായി ഉപയോഗിച്ച 15 വാഹ നങ്ങള്‍ കണ്ടുകെട്ടും. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ടവരില്‍ 19 വിദേശികളുമുണ്ട്. ഇവരെ നാടുകടത്തും. അനധികൃത തീര്‍ത്ഥാടകരെ മക്കയിലേക്ക് കടത്തുന്നവര്‍ക്കു ആദ്യ തവണ ഒരാള്‍ക്ക് 10,000 റിയാലും രണ്ടാം തവണ 25,000 റിയാല്‍ വീതവും മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ 50,000 റിയാലുമാണ് പിഴ ഈടാക്കുക. പിഴക്കു പുറമെ ആദ്യ തവണ പിടിക്കപ്പെട്ടാല്‍ 15 ദിവസവും രണ്ടും മൂന്നും പ്രാവശ്യം പിടിക്കപ്പെട്ടാല്‍ യഥാക്രമം 2 മാസം, 6 മാസം എന്നിങ്ങനെ തടവ് ശിക്ഷയും അനുഭവിക്കേണ്ടതായി വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍