കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്

കൊച്ചി: മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുളള മെട്രോ ട്രെയിന്‍ സര്‍വീസ് നാളെ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ 14 ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ആലുവ മുതല്‍ തൈക്കൂടം വരെയുളള യാത്രയ്ക്കും തിരിച്ചും ഇളവ് ബാധകമായിരിക്കും. അതേസമയം, ഉത്സവകാല ഇളവ് എന്ന നിലയ്ക്കുള്ള നിരക്ക് കുറയ്ക്കല്‍ മാത്രമാണ് ഇതെന്നും സ്ഥായിയായി നിരക്ക് കുറയ്ക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും കോച്ചി മെട്രോ എംഡി മുഹമദ് ഹനീഷ് പറഞ്ഞു. സെപ്റ്റംബര്‍ 25വരെ മെട്രോ സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ്ങും സൗജന്യമായിരിക്കുമെന്നാണ് വിവരം. മഹാരാജാസ്‌തൈക്കൂടം റൂട്ടില്‍ യാത്രക്കാരെ കയറ്റിയുളള റഗുലര്‍ സര്‍വീസ് ബുധനാഴ്ച രാവിലെ തുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍