എയര്‍ ഇന്ത്യയ്ക്ക് പ്രവര്‍ത്തന നഷ്ടം 4,600 കോടി

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ 201819ല്‍ കുറിച്ച പ്രവര്‍ത്തന നഷ്ടം 4,600 കോടി രൂപ. ഉയര്‍ന്ന ഇന്ധനച്ചെലവും വിദേശ നാണയ വരുമാനത്തിലെ (ഫോറിന്‍ എക്‌സ്‌ചേഞ്ച് ലോസ്) ഇടിവുമാണ് തിരിച്ചടിയായത്. 8,400 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റ നഷ്ടം. അതേസമയം 26,400 കോടി രൂപയുടെ വരുമാനവും കഴിഞ്ഞവര്‍ഷം കമ്പനി നേടി.നടപ്പു സാമ്പത്തിക വര്‍ഷത്തെ (201920) ആദ്യപാദത്തില്‍ (ഏപ്രില്‍ജൂണ്‍) 175 200 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടം എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ധന വിലവര്‍ദ്ധനയും ബാലാക്കോട്ട് ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ വ്യോമപാത അടച്ചതുമാണ് ആദ്യപാദത്തില്‍ എയര്‍ ഇന്ത്യയെ വലച്ചത്. പാകിസ്ഥാന്‍ വ്യോമപാത അടച്ചതിലൂടെ മാത്രം പ്രതിദിനം മൂന്നു മുതല്‍ നാലുകോടി രൂപവരെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്കുണ്ടായത്.പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനാല്‍, നടപ്പുവര്‍ഷത്തെ ആദ്യ നാലുമാസക്കാലയളവില്‍ 430 കോടി രൂപയുടെ മൊത്ത നഷ്ടം എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായെന്നും വിലയിരുത്തപ്പെടുന്നു. 58,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള എയര്‍ ഇന്ത്യ, കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ പിന്‍ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. 2012ല്‍ യു.പി.എ സര്‍ക്കാരാണ് പത്തുവര്‍ഷ കാലാവധി നിശ്ചയിച്ച് 30,000 കോടി രൂപയുടെ രക്ഷാപാക്കേജ് പ്രഖ്യാപിച്ചത്.സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനായി എയര്‍ ഇന്ത്യയെ പൂര്‍ണമായി വിറ്റൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ശ്രമിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരും എത്തിയിരുന്നില്ല. വിറ്റൊഴില്‍ തീരുമാനം ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.പ്രവര്‍ത്തന ലാഭത്തിന്റെ റണ്‍വേയിലൂടെ ഈ വര്‍ഷം കുതിക്കാനാകുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ. നിലവില്‍ ഇന്ധനവില കുറഞ്ഞു നില്‍ക്കുകയാണ്. ഈ സ്ഥിതി തുടരുകയും രാഷ്ട്രീയ കാലാവസ്ഥ മെച്ചവുമാണെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷം 700800 കോടി രൂപ പ്രവര്‍ത്തന ലാഭമായി നേടാനാകുമെന്ന് എയര്‍ ഇന്ത്യ കരുതുന്നു.നിലവില്‍ എയര്‍ ഇന്ത്യയുടെ ലോഡ് ഫാക്ടറും യീല്‍ഡും മെച്ചപ്പെട്ടുവരുന്നത് ലാഭച്ചിറകില്‍ പറക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഒരു സര്‍വീസില്‍ എത്രമാത്രം സീറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ടു എന്നതാണ് ലോഡ് ഫാക്ടര്‍ കൊണ്ടുദ്ദേശിക്കുന്നത്. ശരാശരി ഉപഭോക്തൃ വരുമാനമാണ് യീല്‍ഡ്.എയര്‍ ഇന്ത്യ നിലവില്‍ 41 വിദേശ നഗരങ്ങളിലേക്കും 72 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. പുതുതായി, ടൊറന്റോയിലേക്ക് ഈ മാസവും നെയ്‌റോബിയിലേക്ക് നവംബറിലും സര്‍വീസ് ആരംഭിക്കും.നിലവില്‍ 58,000 കോടി രൂപയുടെ കടബാദ്ധ്യതയാണ് എയര്‍ ഇന്ത്യയ്ക്ക് കണക്കാക്കുന്നത്. 2012ല്‍ യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച 30,000 കോടി രൂപയുടെ രക്ഷാപാക്കേജിന്റെ ബലത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍