ഫേസ്ബുക്ക്: 41 കോടിപ്പേരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: ഫേസ്ബുക്കില്‍ നിന്ന് 41.9 കോടി ഉപഭോക്താക്കളുടെ മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി അമേരിക്കന്‍ ടെക്‌നോളജി വാര്‍ത്താ മാദ്ധ്യമമായ ടെക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട്. ഫേസ്ബുക്ക് പാസ്‌വേഡ് നല്‍കി സുരക്ഷിതമാക്കാത്ത സെര്‍വറുകളില്‍ നിന്നാണ് വിവരച്ചോര്‍ച്ച.13.3 കോടി അമേരിക്ക ക്കാര്‍, അഞ്ചുകോടി വിയറ്റ്‌നാമുകാര്‍, 1.8 കോടി ബ്രിട്ടീഷ് പൗരന്മാര്‍ തുടങ്ങിയവര്‍ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പരുകളാണ് ചോര്‍ന്നത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല. ഫോണ്‍ നമ്പര്‍ ചോര്‍ന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സ്പാം കോളുകള്‍ വരാനും സ്വിം സ്വാപ്പിംഗിനും (ഒരാളുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗപ്പെടുത്തി മറ്റാളുകളെ കോള്‍ ചെയ്യല്‍) സാദ്ധ്യതയുണ്ട്. ഹാക്കര്‍മാര്‍ ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പാസ്‌വേഡ് മാറ്റിയേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 2018ല്‍ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് അഞ്ചരലക്ഷം ഇന്ത്യക്കാരുടെ ഉള്‍പ്പെടെ എട്ടുകോടിപ്പേരുടെ വിവരങ്ങള്‍ ഫേസ്ബുക്ക് തന്നെ ചോര്‍ത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍