മോദിക്കും ഷായ്ക്കും ഡോവലിനും വധഭീഷണി, രാജ്യത്തെ 30 നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും നേരെ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കശ്മീര്‍,പത്താന്‍കോട്ട് തുടങ്ങി രാജ്യത്തെ 30 പ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായും രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
പാക് ചാരസംഘടനയായ ഐസിസിന്റെ പിന്തുണയോടെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച വിവരം കേന്ദ്രആഭ്യന്തമന്ത്രാലയത്തിന് കൈമാറി. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ പ്രതികാരനടപടി പരാമര്‍ശിക്കുന്ന കത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. ഇതിലാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയുള്ളതായി വ്യക്തമാകുന്നത്.
രാജ്യത്തിന്റെ പല ഭാഗത്തും കശ്മീരിലെ സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ഭീഷണിയുള്ള നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് വ്യോമ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍