ചന്ദ്രയാന്‍ 2 ലോകത്തിനുതന്നെ അഭിമാന നിമിഷം, പാകിസ്ഥാന്‍ മന്ത്രിയുടെ പരിഹാസത്തെ പൊളിച്ചടുക്കി പാക് ഗവേഷക

ഇസ്ലാമാബാദ്: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം അവസാനഘട്ടത്തില്‍ അനിശ്ചിതത്ത്വത്തിലായെങ്കിലും ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ വലയം വയ്ക്കുന്നുണ്ട്. ചാന്ദ്രയാന്‍ 2വിന്റെ ലാന്‍ഡറായ വിക്രമുമായുള്ള ബന്ധം മാത്രമാണ് വിച്ഛേദിക്കപ്പെട്ട നിലയിലുള്ളത്. ലാന്‍ഡര്‍ ചന്ദ്രന്റെ 350 മീറ്റര്‍ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ചന്ദ്രയാന്‍ ദൗത്യത്തെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും രംഗത്തെത്തിയിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികയായ നമീറാ സലീമും ദൗത്യത്തെ അനുമോദിച്ച് എത്തിയിരിരുന്നു. പാകിസ്ഥാന്‍ മന്ത്രിമാരുടെ പരിഹാസങ്ങളെ തള്ളിയാണ് പാക് ഗവേഷകയുടെ പ്രതികരണം.ഇസ്രോ നടത്തിയ ചാന്ദ്ര ദൗത്യത്തെ അഭിനന്ദിക്കുന്നതായും ഈ ചരിത്ര ശ്രമം ഏറെ അഭിമാനകരമാണെന്നും അവര്‍ പറഞ്ഞു. ദക്ഷിണേഷ്യയുടെ വന്‍ കുതിപ്പാണിതെന്നും ദക്ഷിണേഷ്യക്കാര്‍ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ അഭിമാന നിമിഷമാണിതെന്നും നമീറ പറഞ്ഞു. ദക്ഷിണേഷ്യയില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഏതുരാജ്യമാണ് ഇതു നടത്തുന്നതെന്നതിലുപരി നേട്ടങ്ങളെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുമുള്ള ആദ്യ ബഹിരാകാശ യാത്രികയായ് നമീറ സലിം. 'ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത ഇന്ത്യയെയുടെയും, ഐ.എസ്.ആര്‍.ഒയുടേയും ഐതിഹാസിക വിജയത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ചന്ദ്രയാന്‍ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണ്. ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തെ ഇത് അഭിമാനത്തിന് വക നല്‍കുന്നു.' നമീറ സലിം പറഞ്ഞു. ബ്രിട്ടീഷ് സംരംഭകനും വ്യവസായിയുമായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ 'വിര്‍ജിന്‍ ഗാലക്ടിക്' എന്ന ബഹിരാകാശ പേടകത്തിലൂടെയാണ് നമീറ ബഹിരാകാശത്ത് എത്തിയത്. ബ്രാന്‍സന്റെ ക്രൂവിലെ ഒരേയൊരു പാകിസ്ഥാനി അംഗമായിരുന്നു നമീറ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍