ബാങ്ക് ലയനം: 26, 27 തീയതികളില്‍ പണിമുടക്കുമെന്ന് ഓഫീസേഴ്‌സ് യൂണിയന്‍

ന്യൂഡല്‍ഹി: ദേശസാത്കൃത ബാങ്കുകള്‍ ലയിപ്പിച്ച് നാലു ബാങ്കുകളാക്കാനുള്ള തീരുമാനത്തിനെതിരേ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്ക് നടത്തുമെന്നു പൊതുമേഖലാ ബാങ്ക് ഓഫീസര്‍മാരുടെ യൂണിയനുകള്‍ അറിയിച്ചു. ലയനത്തിനെതിരേ നവംബര്‍ രണ്ടാം വാരം മുതല്‍ അനിശ്ചിതകാല സമരം നടത്തും.ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍(എഐബിഒസി), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍(എഐബിഒഎ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്(ഐഎന്‍ബിഒസി), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ്(എന്‍ഒബിഒ) എന്നീ സംഘടനകള്‍ സംയുക്തമായാണു നോട്ടീസ് നല്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍