മുഖം മിനുക്കാനൊരുങ്ങി പാര്‍ലമെന്റ്; 2022ല്‍ പുതിയ കെട്ടിടം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ പാര്‍ലമെന്റിന് പുതിയ മുഖം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയമാണ് ഈ ആശയം മുന്നോട്ട് വച്ചത്. രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ആഗസ്റ്റ് 15ന് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിലെ കെട്ടിടം പൂര്‍ണമായും പൊളിച്ച് പണിയുകയോ അല്ലെങ്കില്‍ പഴയ ചരിത്രമുറങ്ങുന്ന കെട്ടിടം പുതുക്കി പണിയുകയോ ആവും ചെയ്യുക.1912-1913 കാലയളവില്‍ ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന എഡ്വിന്‍ ല്യുട്ടിന്‍സും ഹെര്‍ബെര്‍ട്ട് ബേക്കറും ചേര്‍ന്നാണ് ഇപ്പോഴത്തെ മന്ദിരത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്. 1921ല്‍ നിര്‍മ്മാണം ആരംഭിച്ച് 1927ല്‍ പൂര്‍ത്തിയാക്കി. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയ് ആയിരുന്ന ഇര്‍വിന്‍ പ്രഭു ആണ് നിര്‍വഹിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍