കൊച്ചി മെട്രോ:ടിക്കറ്റില്‍ 20 ശതമാനം വരെ കിഴിവ് കൊച്ചി:

കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി കെഎം ആര്‍എല്‍ പ്രഖ്യാപിച്ച 50 ശതമാനം ടിക്കറ്റ് നിരക്കിളവ് അവസാനിച്ചു. പുതിയ ഓഫറും കെഎംആര്‍എല്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 20 ശതമാനം കിഴിവ് ടിക്കറ്റ് നിരക്കില്‍ ലഭിക്കും. ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉള്‍പ്പെടെ 20 ശതമാനം കിഴിവ് ലഭിക്കും. 30 ദിവസത്തെ ട്രിപ്പ് പാസുള്ളവര്‍ക്ക് 30 ശതമാനവും 60 ദിവസത്തെ ട്രിപ്പ് പാസുള്ളവര്‍ക്ക് 40 ശതമാനവും ആയിരിക്കും കിഴിവ്. നിലവില്‍ ഇത് യഥാക്രമം 25, 33 ശതമാനമാണ്. കൊച്ചി വണ്‍ കാര്‍ഡുള്ളവര്‍ക്ക് 25 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാജാസ്‌തൈക്കൂടം പാതയില്‍ സര്‍വീസ് തുടങ്ങിയ സെപ്റ്റംബര്‍ നാലു മുതല്‍ 15 ദിവസത്തേക്കായിരുന്നു ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഓണാവധി കൂടി വന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ മെട്രോ റിക്കാര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. ഒരു ദിവസം ഒരുലക്ഷം യാത്രക്കാര്‍ എന്ന സ്വപ്‌ന നേട്ടവും ഈ കാലയളവില്‍ കൊച്ചി മെട്രോ സ്വന്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍