പാലാരിവട്ടം പാലത്തിന് 19 കോടി വേണം

തിരുവനന്തപുരം: തകരാറിലായ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 19 കോടി രൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവിലെ പാലത്തിന്റെ ഫൗണ്ടേഷന് സാരമായ തകരാറില്ലെന്നാണ് മെട്രോമാന്‍ ഇ. ശ്രീധരന്റെയും മദ്രാസ് ഐ.ഐ.ടിയുടെയും റിപ്പോര്‍ട്ട്. പിയറുകള്‍ക്കും പിയര്‍ക്യാ പ്പി നുമാണ് തകരാറ്. ഒരു വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുമരാമത്ത് വകുപ്പി ന്റെ ബ്രിഡ്ജസ് വിഭാഗത്തിനാവും മേല്‍നോട്ടം. പാലത്തിന്റെ പുതിയ ഡിസൈന്‍ ഇ. ശ്രീധരന്‍ തയ്യാറാക്കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കിയ ശേഷമാവും അന്തിമ തീരു മാനം. 47 കോടിയുടെ എസ്റ്റിമേറ്റിലാണ് 750 മീറ്റര്‍ നീളമുള്ള പാല ത്തിന്റെ പണി തുടങ്ങിയതെങ്കിലും 39 കോടിയാണ് ചെലവായത്. ആരോപണങ്ങള്‍ക്ക് വിധേയമാവാത്ത ഒരു കമ്പനിയെ പുനര്‍ നിര്‍ മ്മാണം ഏല്പിക്കണമെന്നാണ് മരാമത്ത് വകുപ്പിന്റെ താത്പര്യം.
പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ കമ്പനികളായ ആശ്വാ സും പ്രതീക്ഷയും പിരിച്ചുവിടാനുള്ള നടപടികള്‍ പൂര്‍ത്തിയാവുന്നു. ഇതിന്റെ മുന്നോടിയായി രണ്ട് സ്ഥാപനങ്ങളുടെയും എം.ഡിമാരെ നേരത്തേ നീക്കിയിരുന്നു. സ്ഥാപനങ്ങളുടെ ആസ്തിബാദ്ധ്യതകള്‍ കണക്കാക്കി വരികയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് രണ്ട് കമ്പനികളും രൂപീകരിച്ചത്. പ്രധാനപ്പെട്ട പാതകളുടെ ഓരത്ത് ടോയ്‌ലെറ്റ് സജ്ജമാക്കുകയായിരുന്നു ആശ്വാസ് കമ്പനിയുടെ ലക്ഷ്യം. വിവിധ കേന്ദ്രങ്ങളില്‍ വെയിറ്റിഗ് ഷെഡ്ഡുകള്‍ തീര്‍ക്കലായിരുന്നു പ്രതീക്ഷ കമ്പനിയുടെ ദൗത്യം. എം.എല്‍.എ ഫണ്ടായിരുന്നു രണ്ട് കമ്പനികളുടെയും സാമ്പത്തിക സ്രോതസ്. വിവിധ ജില്ലകളിലായി 88 പദ്ധതികളാണ് പ്രതീക്ഷ കമ്പനി പൂര്‍ത്തിയാക്കിയത്. നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ചുമരുകളില്‍ പരസ്യം പതിച്ച് വരുമാനമുണ്ടാക്കാനായിരുന്നു പദ്ധതിയെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. സ്ഥാപനങ്ങളുടെ വരവ് ചെലവ് കണക്കുകളും കൃത്യമായിരുന്നില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാലു മാസം മുമ്പ് രണ്ട് കമ്പനികളും പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍