150 റെയില്‍വേ സ്റ്റേഷനുകള്‍ 2020ഓടെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകള്‍ 2020ഓടെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് റെയില്‍വേ സഹമന്ത്രി അങ്കടി സുരേഷ് ചന്നബാസപ്പ. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് കോണ്‍ഫെഡറേഷന്‍സ് ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് 150 സ്റ്റേഷനുകള്‍ക്ക് ഹരിത സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 12 റെയില്‍വേ സ്റ്റേഷനുകള്‍, അഞ്ചു പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, 44 വര്‍ക്ഷോപ്പുകള്‍, 11 കെട്ടിടങ്ങള്‍ എന്നിവക്കാണ് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റുള്ളത്. ഊര്‍ജവിനിയോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ ഉല്‍പാദന രീതികള്‍ക്കും പ്രാധാന്യം നല്‍കുമെന്നും അങ്കടി കൂട്ടിച്ചേര്‍ത്തു. ്മാസ്റ്റര്‍മാര്‍, നാല് എന്‍ജിനീയര്‍മാര്‍, രണ്ടു റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ടു ക്ലാര്‍ക്കുകള്‍, ഫാര്‍മസിസ്റ്റ്, ആമിന്‍, പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരെയാണു പിരിച്ചുവിട്ടത്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. വിജിലന്‍സ് കോടതി അഴിമതിക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണു പിരിച്ചുവിട്ടതെന്നാണു റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 31ന് അഴിമതി നടത്തിയ ആറ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിരമിച്ച നാല് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തടഞ്ഞുവച്ചു. ഓഗസ്റ്റ് 17ന് 15 ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പുറത്താക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍