ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു; നാലു പേരെ കാണാനില്ല

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. നാലു പേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ഖാട്‌ലപുര ഘട്ടില്‍ ഗണപതി വിഗ്രഹ നിമഞ്ജനത്തിനായി പോയ ബോട്ടാണ് മറിഞ്ഞത്. 18 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പിപ്ലാനി സ്വദേശികളാണ് മരിച്ചത്. സംഭവത്തില്‍ മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് മന്ത്രി പി.സി.ശര്‍മ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍