ഇനി 10 നാള്‍; സ്ഥാനാര്‍ഥികള്‍ വാഹന പ്രചാരണത്തിലേക്ക്

പാലാ:10 ദിവസം കൂടി അവശേഷിക്കേ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്താനുള്ള തിരക്കിലാണ് പാലായിലെ സ്ഥാനാര്‍ഥികള്‍. വാഹന പ്രചാരണം തുടങ്ങുന്നതോടെ പ്രചാരണം തീപാറും.എണ്ണപ്പെട്ട ദിവസങ്ങളാണ് ഇനിയുള്ളത്. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തില്‍ നടക്കുന്ന ചതയദിന പരിപാടികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഓടിയെത്താനാണ് മൂന്ന് സ്ഥാനാര്‍ഥികളും ഇന്ന് ശ്രമിക്കുക. ബി.ജെ.പി സ്ഥാനാര്‍ഥി വാഹന പ്രചാരണത്തിന്റെ രണ്ടാം ദിവസത്തിലേക്ക് കടന്നുവെങ്കിലും ചതയ ദിനത്തില്‍ വാഹന പ്രചാരണം ഒഴിവാക്കിയിട്ടുണ്ട്.കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളള സംസ്ഥാന നേതാക്കള്‍ പാലായില്‍ എത്തിയിട്ടുണ്ട്. പി.ജെ ജോസഫ് എത്തുന്നതോടെ യു.ഡി.എഫ് ക്യാമ്പും സജീവമാകും. 14ആം തിയതി മുതല്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വാഹന പ്രചാരണവും തുടങ്ങും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍