ഉന്നാവ് കേസുകള്‍ യു.പിക്ക് പുറത്തേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:ഉന്നാവ് കേസുകള്‍ യു.പിക്ക് പുറത്തേക്ക് മാറ്റാന്‍ സുപ്രിം കോടതി ഉത്തരവ്. കേ സിന്റെ വിശദാംശങ്ങള്‍ സി. ബി.ഐ ഉദ്യോഗസ്ഥന്‍ കോട തിയെ അറിയിക്കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അപടകടത്തില്‍ പെടുന്നതിന്റെ രണ്ടാഴ്ച മുമ്പ് അയച്ച കത്തില്‍ കോടതി സ്വമേധയ കേസെടുക്കു കയായിരുന്നു. ഇതിനായി കത്ത് പരിശോധിക്കാന്‍ സെക്രട്ടറി ജനറലിനെ ഇന്നലെ കോടതി ചുമതലപ്പെടുത്തിയിരുന്നു.ഉന്നാവ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ വാഹനാപകടത്തിലെ ഗൂഢാ ലോചന കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗ മിക്കു കയാ ണ്. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സി.ബി.ഐ നിയോഗി ച്ചിട്ടുണ്ട്. കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ ടക്കം പത്ത് പേര്‍ക്കെതിരെയാണ് ഉന്നാവ് വാഹനാപകട ഗൂഢാലോ ചന കേസ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, വധശ്രമം, വധ ഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസും സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍