വിദ്യാഭ്യാസ അവാര്‍ഡുകള്‍ ജസ്റ്റിസ് വി.ചിദംബരേഷ്‌വിതരണം ചെയ്തു.

കോഴിക്കോട്: കോര്‍ട്ട്‌മെന്‍സ് കാലിക്കറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോടതിയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് പുഷ്പലതാ എസ്.എസ്.എല്‍.സി എന്റോവ്‌മെന്റും ടി.പി മധുസൂദനന്‍ പ്ലസ് ടു എന്റോവ്‌മെന്റും കേരള ഹൈക്കോടതി ജസ്റ്റിസ് വി.ചിദംബരേഷ് വിതരണം ചെയ്തു. ജില്ലാ ജഡ്ജി എം.ആര്‍.അനിത അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ജി.സതീഷ് കുമാര്‍,എന്‍.പി.വിശ്വനാഥന്‍,ദൃധികര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.38 വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ കോര്‍ട്ട്‌മെന്‍സ് ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.കോര്‍ട്ട്‌മെന്‍സ് സെക്രട്ടറി പി.നളിനാക്ഷന്‍ സ്വാഗതവും കെ.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍