യുവേഫയുടെ മികച്ച താരം വാന്‍ഡിക്ക്

 ലണ്ടന്‍:യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ഡൈക്കിന്. ലയണല്‍ മെസിയേയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയും പിന്തള്ളിയാണ് നേട്ടം. പുരസ്‌കാരം നേടുന്ന ആദ്യ പ്രതിരോധ താരമാണ് വാന്‍ഡൈക്ക്.വിര്‍ജില്‍ വാന്‍ഡൈക്ക് ഗോളടിക്കുന്നത് മാത്രമല്ല തടയുന്നതും മികവിന് അടയാളം. ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായപ്പോള്‍ അവരെ പിന്നില്‍ നിന്ന് നയിച്ചവന്‍. പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനത്തിനും വാന്‍ഡൈക്കിന്റെ പങ്ക് ചെറുതല്ലായിരുന്നു. യൂറോപ്പിലെ മികച്ച താരമാകുന്ന ആദ്യ പ്രതിരോധക്കാരന്‍, ആദ്യ പ്രീമിയര്‍ ലീഗുകാരന്‍, ആദ്യ നെതര്‍ലന്‍ഡുകാരന്‍. പിന്നിലായത് സാക്ഷാല്‍ മെസിയും റോണോയും. 58 ഗോളുകള്‍ അടിച്ചുകൂട്ടി ലയണല്‍ മെസി മികച്ച മുന്നേറ്റ താരമായി. ഡിയോങ് മധ്യനിരക്കാരനും അലിസണ്‍ ബെക്കര്‍ ഗോള്‍കീപ്പറുമായി. 2011 ലാണ് യുവേഫ ഫുട്‌ബോളര്‍ ഓഫ്ദ ഇയര്‍ പുരസ്‌കാരം നല്‍കിത്തുടങ്ങുന്നത്. കഴിഞ്ഞ തവണ ലൂക്കാ മോഡ്രിച്ചാണ് ഇരുവരെയും പിന്നിലാക്കി പുരസ്‌കാരം സ്വന്തമാക്കിയത്. ഇത്തവണ വിര്‍ജില്‍ വാന്‍ഡിക്കിന് അത് സാധിക്കുമോയെന്നാണ് അറിയാനുള്ളത്. റൊണാള്‍ഡോയുടെ അക്കൌണ്ടില്‍ 31 ഗോള്‍. പക്ഷെ യൂറോപ്യന്‍ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന് സമ്മാനിച്ചത് റൊണാള്‍ഡോയ്ക്ക് പ്ലസ് പോയിന്റാണ്. ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ലിവര്‍പൂളിന് വേണ്ടി നടത്തിയ പ്രകടനമാണ് വാന്‍ഡിക്കിന് തുണയായത്. കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ ലീഗുകളിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരനും വാന്‍ഡിക്കാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍