നെഗറ്റീവ് റോളില്‍ മമ്മൂട്ടി ; ആകാംഷയോടെ ആരാധകര്‍ മെഗാസ്റ്റാര്‍

 മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാ ത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധ കര്‍. അജയ് വാസുദേവ് സംവി ധാനം ചെയ്യുന്ന ഷൈലോക്കി ലൂടെയാണ് മമ്മൂട്ടി വീണ്ടും സിനിമാ തിരക്കുകളിലേ ക്കെ ത്തു ന്നത്. ഒരു നാട് മുഴുവന്‍ ഷൈലോക്ക് എന്ന് വിളിക്കുന്ന ഗ്രേ ഷേഡ് ഉള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി സ്‌ക്രീ നില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച യോടെ ആരംഭിക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറല്‍ ആയിരുന്നു. രാജ് കിരണും മുഴുനീള വേഷത്തില്‍ സിനിമയില്‍ ഉണ്ട്. ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഹരിഷ് കണാരന്‍, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനീഷ് അഹമ്മദും ബിബിന്‍ മോഹനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എറണാകുളവും കോയമ്പത്തൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍