പാചകയെണ്ണയില്‍നിന്ന് ബയോ ഡീസല്‍

 ന്യൂഡല്‍ഹി: ക്രൂഡ് ഇറക്കുമതിയില്‍ കുറവ് വരുത്തല്‍ അടുക്ക ളയില്‍നിന്ന് ആരംഭിക്കാനുള്ള പുതിയ പദ്ധതിക്ക് രാജ്യത്തു തുടക്കം കുറിച്ചു. ലോക ബയോഫ്യൂവല്‍ ഡേയുടെ ഭാഗമായി ഇന്നലെ ഇന്ത്യ ന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവര്‍ ഉപയോഗിച്ച പാചകയെണ്ണയില്‍നിന്ന് ബയോ ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കാണ് തുടക്കമിട്ടത്. രാജ്യത്തെ 100 നഗരങ്ങളില്‍ പാചകയെണ്ണയില്‍നിന്ന് ബയോഡീസല്‍ ഉത്പാദി പ്പിക്കാനുള്ള പ്രാരംഭനടപടികളാണ് തുടങ്ങുക. ഇതിനായി രാജ്യത്തെ പ്രമുഖ ഭക്ഷ്യശൃംഖലകളായ മക്‌ഡൊണാള്‍ഡ്‌സ്, കെഎഫ്‌സി, ബര്‍ഗര്‍ കിംഗ്, ഹാര്‍ദിറാം എന്നിവര്‍ ഉപയോഗിച്ച എണ്ണകമ്പനികള്‍ക്ക് നല്കും.2030 ആകുമ്പോഴേക്കും ഹൈ സ്പീഡ് ഡീസലില്‍ അഞ്ചു ശതമാനം ബയോ ഡീസല്‍ ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്ത് ക്രൂഡ് ഇറക്കുമതി കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെട്രോളിയം പ്ലാനിംഗ് ആ ന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് 201819ല്‍ രാജ്യത്തെ ക്രൂഡ് ഇറക്കുമതി 11,200 കോടി ഡോളറിന്റേതാണ്. തൊട്ടുമുന്‍വര്‍ഷത്തെ 8,780കോടി ഡോളറില്‍നിന്ന് 28 ശതമാനം അധികമാണിത്. നിലവില്‍ പ്രതിമാസം 850 കോടി ലിറ്റര്‍ ഡീസല്‍ രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. 2030ല്‍ അഞ്ചു ശതമാനം ബ്ലെന്‍ഡിംഗ് ലക്ഷ്യമിടുന്‌പോള്‍ ഒരു വര്‍ഷം 500 കോടി ലിറ്റര്‍ ബയോ ഡീസല്‍ ആവശ്യമായി വരും. പാചകയെണ്ണ വിപണിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു വര്‍ഷം 2,700 കോടി ലിറ്റര്‍ പാചകയെണ്ണ രാജ്യത്ത് ഉപയോഗി ക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് ബ്ലെന്‍ഡിംഗ് ഡീസല്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ വിരളമാണ്. അതേസമയം, അഞ്ചു ശതമാനം ബ്ലെന്‍ഡഡ് ഡീസല്‍ ഇന്ത്യന്‍ റെയില്‍വേ ഉപയോഗിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍