അടുത്ത മാസം തുടര്‍ച്ചയായ എട്ടു ദിവസം അവധി

തിരുവനന്തപുരം: അടുത്ത മാസം തുടര്‍ച്ചയായ എട്ടു ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. സെപ്റ്റംബര്‍ എട്ട് ഞായര്‍ മുതല്‍ അടുത്ത ഞായറാഴ്ച വരെയാണ് തുടര്‍ച്ചയായ അവധി വരുന്നത്. ഇതേ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണു ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സെപ്റ്റംബര്‍ ഒമ്പതിന് മുഹറം പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്. 10ന് ഒന്നാം ഓണം, 11ന് തിരുവോണം, 12 ന് മൂന്നാം ഓണം, 13ന് ചതയം, 14ന് രണ്ടാം ശനി എന്നിങ്ങനെയാണ് അവധി ആ ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. കൂടാതെ ശ്രീനാരായണ സമാധി ദിനമായ 21 നും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധിയാണ്.ബാങ്കുകള്‍ക്ക് രണ്ടും നാലും ശനിയാഴ്ചകള്‍ ഇപ്പോള്‍ അവധിയാണ്. സെപ്റ്റംബറിലെ മൂന്നാം ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി പ്രമാണിച്ചും അവധിയുണ്ട്. സെപ്റ്റംബര്‍ 17 വിശ്വകര്‍മദിനം പ്രമാണിച്ച് നിയന്ത്രിത അവധിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍