ആള്‍ക്കൂട്ട കൊലകള്‍ക്കും ജാതി അതിക്രമങ്ങള്‍ക്കും എതിരെ ബില്‍ കൊണ്ട് വന്ന് രാജസ്ഥാന്‍

ജയ്പൂര്‍:ആള്‍ക്കൂട്ട കൊലപാതക ത്തിനും ജാതി അതിക്രമങ്ങ ള്‍ക്കുമെതിരെ സഭയില്‍ ബില്‍ അവതരിപ്പിച്ച് രാജസ്ഥാന്‍ സര്‍ ക്കാ ര്‍. ദുരഭിമാന കൊലപാ തക ങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് തടയി ടാ നുള്ള ബില്ലാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പി ച്ചിട്ടുള്ളത്. ജീവപര്യന്തം മുതല്‍ മരണ ശിക്ഷ വരെയുള്ള ശിക്ഷയാണ് കൊലപാതക കുറ്റങ്ങള്‍ക്ക് ലഭിക്കുകയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാള്‍ അറിയിച്ചു.രാജസ്ഥാന്‍ പ്രൊട്ടക്ഷന്‍ ഫ്രം ലി!ഞ്ചിംഗ് ബില്‍, 2019 പ്രകാരം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കായി പദ്ധതിയിടുന്നവര്‍ക്കും ഏര്‍പ്പെടുന്നവര്‍ക്കും ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ജാതി വര്‍ഗ ഭിന്നതയുടെ പേരില്‍ ദമ്പതികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷയും മൂന്ന് ലക്ഷം വരെ പിഴയും ലഭിക്കും. ഗുരുതരമായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മരണ ശിക്ഷ വരെ ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വിറ്ററില്‍ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍