ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും കനത്ത പ്രതിപക്ഷ ബഹളത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ നിയമങ്ങളും തെറ്റിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നിയമ നിര്‍മാണം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരവാസ്ഥയാണെന്നും കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. താന്‍ ഏത് നിയമമാണ് തെറ്റിച്ചതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കുക മാത്രമാണ് ചെയ്തതെന്നം അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്നലെയാണ് ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. ജമ്മുകശ്മീരിനെ വിഭജിക്കുന്ന ബില്‍ 61നെതിരെ 125 വോട്ടുകള്‍ക്കാണ് ഇന്നലെ രാജ്യസഭയില്‍ പാസായത്. ബി.എസ്.പി, ബിജു ജനതാദള്‍, അണ്ണാ ഡി.എം.കെ, വൈ.എസ്.ആര് കോണ്‍ഗ്രസ്, ആംആദ്മി, ടി.ഡി.പി, ശിവസേന എന്നിവര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ഇന്ന് ലോക്സഭയിലും വന്‍ ഭൂരിപക്ഷത്തോടുകൂടി ബില്ല് പാസാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഇന്നും ബി.എസ്.പി, ബിജു ജനതാദള്‍ എന്നിവര്‍ ബില്ലിനെ അനുകൂലിക്കും.ജമ്മു കശ്മീര്‍ വിഭജനത്തിന് പാര്‍ലമെന്റ് അംഗീകാരം ലഭിച്ച ശേഷം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ലോക്സഭ ചര്‍ച്ചയ്ക്കെടുത്ത ശേഷം ഇന്ന് തന്നെ ബില്ല് പാസാക്കിയെടുക്കാനാണ് കേന്ദ്ര തീരുമാനം. രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കാനെത്തിയ അമിത് ഷായുടെ കൈയ്യിലിരുന്ന ഫയല്‍ മാദ്ധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു ഫയലില്‍. അതേ സമയം ഔദ്യോഗിക അറിയിപ്പുണ്ടാകുന്നതിന് മുമ്പ് തന്നെ വിവരം ചോര്‍ന്നതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്താനുള്ള സാദ്ധ്യതയുമുണ്ട്. സ്ഥിതി ഗതികള്‍ മനസിലാക്കാന്‍ ആഭ്യന്തര സെക്രട്ടറി ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തും. അമിത് ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരാനും തീരുമാനമായിട്ടുണ്ട്. വിഷയത്തെ പറ്റി പ്രതിപക്ഷത്തിന് ചര്‍ച്ച ചെയ്യാമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് താന്‍ തയാറാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ശബ്ദ വോട്ടോടു കൂടിയാണ് ബില്ല് ഇന്നലെ രാജ്യസഭ പാസാക്കിയത്. ഇന്ന് സോണിയാ ഗാന്ധി യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗവും വിളിച്ചിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍