സഹായിക്കുന്നവര്‍ക്കെതിരെയുള്ള കള്ളപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: മന്ത്രി

വടക്കഞ്ചേരി: ദുരിതത്തില്‍ സഹായിക്കുന്നവര്‍ക്കെതിരെ നടക്കുന്ന കള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് മന്ത്രി എ കെ ബാലന്‍. വിവിധ ഭുരിതാശ്വാസ ക്യാമ്പുകയും പ്രളയബാധിത മേഖലകളും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമയത്തെങ്കിലും വ്യാജ പ്രചാരണങ്ങളില്‍ നിന്നും ഏവരും പിന്മാറണം. ആത്മാര്‍ത്ഥമായി സഹായിക്കാന്‍ തയ്യാറായ നിരവധിപ്പേര്‍ നമ്മുടെ സമൂഹത്തുണ്ട്. അവരെ നിരുത്സാഹപ്പെടുത്തരുത്. നാട്ടില്‍ ദുരിതമുണ്ടാകുമ്പോഴെങ്കിലും ഇത്തരം പ്രചാരണങ്ങളില്‍ നിന്നും പിന്മാറണമെന്നും മന്ത്രി പറഞ്ഞു. ദൈവദാന്‍ സെന്ററിലെ 185 അന്തേവാസികള്‍ കഴിയുന്ന വള്ളിയോട് സെന്റ് മേരീസ് ഐ ടി സി യില്‍ മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.നിലവില്‍ യാതൊരു വിധ ബുദ്ധിമുട്ടും ഇല്ലെന്ന് ദൈവദാന്‍ സെന്റര്‍ അധികൃതര്‍ മന്ത്രിയോട് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും എല്ലാ വിധ സൗകര്യങ്ങളും നല്കുമെന്ന് മന്ത്രി ഉറപ്പു നല്കി.പ്രളയബാധിത മേഖലകളായ അഞ്ചുമൂര്‍ത്തി മംഗലം മൂച്ചിത്തൊടി, വടക്കഞ്ചേരി കുറുവത്ത് കോളനി, പുതുക്കോട് കണക്കന്നൂര്‍,അപ്പക്കാട്, കാവശ്ശേരി തോണിക്കടവ് പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍