കാര്‍ ഓടിച്ചത് ശ്രീറാമെന്ന് തെളിഞ്ഞു

 തിരുവനന്തപുരം: മാധ്യമപ്രവര്‍ ത്ത കന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ കാര്‍ ഓടിച്ചിരുന്നത് ഐഎഎസ് ഉ ദ്യോ ഗസ്ഥ നായ ശ്രീറാം വെങ്കിട്ട രാമനാണെന്ന് തെളിഞ്ഞു. ഫോ റന്‍ സിക് പരിശോധനയിലാണ് ശ്രീറാമാണ് കാര്‍ ഓടിച്ചതെന്ന് തെളിഞ്ഞത്. ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്ന് ശ്രീറാമിന്റെ വിരലടയാളം ലഭിച്ചതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്.ശ്രീറാം മദ്യപിച്ചെന്ന് തെളിയിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരുന്നു. നേരത്തെ ശ്രീറാമിന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തേ ക്കാണ് സസ്‌പെന്‍ഷന്‍. നിശ്ചിതസമയം കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീറാം മറുപടി നല്‍കാതിരുന്ന സാഹചര്യ ത്തിലാണ് സസ്‌പെന്‍ഷനെന്ന് ഉത്തരവില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍