ആരാധകരുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്, ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഒരു മില്യണ്‍ കടന്നു

കൊച്ചി : രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബാള്‍ ക്ലബെന്ന പെരുമ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പങ്കെടുക്കുന്ന 10 ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് പിന്തുടരുന്നവര്‍ പത്തുലക്ഷം (ഒരു മില്യണ്‍ ) കവിഞ്ഞു. ഐ.എസ്.എല്ലില്‍ കളിക്കുന്ന മറ്രൊരു ടീമിനും ഇന്‍സ്റ്റഗ്രാമില്‍ ഇത്രയും ആരാധകരില്ല. 2014 മേയ് 14ന് ഐ.എസ്.എല്ലില്‍ കളിച്ച എട്ടു ക്ലബുകളില്‍ ഒന്നായി രൂപം കൊണ്ടതാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹിക മാദ്ധ്യമങ്ങളില്‍ കൂടി 3.9 ദശലക്ഷം ആരാധകര്‍ ടീമിനുണ്ട്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്ബാള്‍ ക്ലബുമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.  ഐ.എസ്.എല്ലിലെ മൊത്തം കാഴ്ചക്കാരില്‍ 45 ശതമാനവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ക്കാണുള്ളത്. കേരളത്തിലെ ഏറ്റവും അധികം ആളുകള്‍ കണ്ട ആദ്യം പത്തു പരിപാടികളില്‍ സ്ഥിരമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ഉള്‍പ്പെടുന്നു. ഏറ്റവും അധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടുന്ന 10 യൂറോപ്പ് ഇതര ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അഞ്ചു വര്‍ഷക്കാലമായി ശരാശരി 40,000 ആരാധകരാണ് കളി കാണാനാനെത്തുന്നത്. 2018 ലെ 'ഐ.എസ്.എല്‍ ബെസ്റ്റ് പിച്ച് ഒഫ് ദി ഇയര്‍ പുരസ്‌കാരം' ബ്ലാസ്റ്റേഴ്‌സ് കരസ്ഥമാക്കിയിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ ക്ലബായി മാറുന്നതിനുള്ള യാത്രയിലാണ് ടീമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വിരേന്‍ ഡി. സില്‍വ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍