സുപ്രീംകോടതിയില്‍ നാല് ജഡ്ജിമാരെ കൂടി നിയമിക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: സുപ്രീംകോടതി യില്‍ നാല് പുതിയ ജഡ്ജിമാ രെക്കൂടി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. വി. രാമസുബ്രമണ്യന്‍ (ഹിമാചല്‍പ്രദേശ് ഹൈക്കോ ടതി ചീഫ് ജസ്റ്റിസ്), കൃഷ്ണ മുരാരി (പഞ്ചാബ് , ഹരിയാന ഹൈക്കോടതി), എസ്. രവീന്ദ്ര ഭട്ട് (രാജസ്ഥാന്‍ ഹൈക്കോടതി), ഹൃഷികേശ് റോയ് (കേരള ഹൈക്കോടതി) എന്നിവരെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാ നമെടുക്കുക. കെട്ടിക്കിടക്കുന്ന കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ അടുത്തിടെ ജഡ്ജിമാരുടെ പരമാവധി എണ്ണം 31ല്‍ നിന്ന് 34 ലായി വര്‍ദ്ധിപ്പിച്ചിരുന്നു. നിയമമന്ത്രാലയം രാജ്യസഭയ്ക്ക് നല്‍കിയ കത്തില്‍ കഴിഞ്ഞ ജൂലായില്‍ മാത്രം വിവിധ കോടതികളിലായി 11.5 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുകയാണെന്ന് വ്യക്തമാ ക്കിയിരു ന്നു. ജഡ്ജിമാരുടെ കുറവ് മൂലം പല പ്രധാന നിയമകാര്യങ്ങളിലും തീരുമാനമെടുക്കാന്‍ കാലതാമസമെടുക്കുന്നതായി ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അഖില്‍ ഖുറേഷിയെ മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ, പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം മടക്കിയിരുന്നു. നേരത്തെ ജസ്റ്റിസ് കെ. എം. ജോസഫ്, മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയം തള്ളിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍