പിഞ്ചുകുഞ്ഞുങ്ങളോട് ദുഷ്പ്രവൃത്തി ചെയ്യുന്നവര്‍ നീചന്മാര്‍: ജില്ലാ ജഡ്ജ്

പത്തനാപുരം: പിഞ്ചുകുഞ്ഞുങ്ങളുടെ നേര്‍ക്ക് നീചപ്രവൃത്തികള്‍ ചെയ്യുന്നവരെ മനുഷ്യരായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശന്‍ പറഞ്ഞു. ഗാന്ധിഭവനില്‍ നടന്ന ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം അധമപ്രവൃ ത്തികള്‍ ചെയ്യുന്നവരുടെ സ്ഥാനം നാട്ടിലല്ല, ജയിലിലാണ്. ഇങ്ങനെ യുള്ള ദുഷ്പ്രവൃത്തികള്‍ ചെയ്ത് കോടതിയില്‍ എത്തുന്നവര്‍ക്ക് ജാമ്യം പോലും നിഷേധിക്കുവാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ഉയര്‍ന്ന കോടതികള്‍ ജാമ്യം നല്‍കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ജാമ്യം ലഭിക്കാറുള്ളത്. മനുഷ്യന്റെ സങ്കടങ്ങള്‍ കാണുന്നത് വേദനാ ജനകമാണ്. സങ്കടം വരുമ്പോള്‍ പുറത്തുവരുന്ന കണ്ണീരിന് ഒരേ ഭാഷതന്നെയാണുള്ളത്. നീഗ്രോയാകട്ടെ, സൊമാലിയക്കാരനാകട്ടെ, അമേരിക്കനാകട്ടെ, കേരളീയനാകട്ടെ ഏത് സങ്കടക്കണ്ണീരിനും ഒരേ ഭാഷയും ദൈന്യതയുമാണുള്ളത്. അതുകൊണ്ടാണ് പലപ്പോഴും താന്‍ കര്‍ശനനിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വനിതാകമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അധ്യക്ഷത വഹിച്ചു. പുനലൂര്‍ അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് സബ് ജഡ്ജ് പി.പി. പൂജ, പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വൈ.റ്റി. ഷെറിന്‍, ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, കെ. ഉദയകുമാര്‍, എച്ച്. സലിംരാജ്, എം.ടി. ബാവ, നടന്‍ ടി.പി. മാധവന്‍ എന്നിവര്‍ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍