അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

 കൊച്ചി ജില്ലയില്‍ വിവിധ സ്ഥലങ്ങളിലെ അനധികൃത വാഹന പാ ര്‍ ക്കിംഗിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി ആരം ഭിച്ചു. സംസ്ഥാന റോഡ് സുരക്ഷാ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എട്ട് സ്‌ക്വാഡുകള്‍ ഇതിനായി രംഗ ത്തുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ അറി യി ച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ , ആലുവ മേഖലയില്‍ രണ്ട് സ്‌ക്വാഡുകളും, അങ്ക മാ ലി, പറവൂര്‍ മേഖലയ്ക്ക് ഒരു സ്‌ക്വാഡും, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി ഭാഗങ്ങള്‍ക്ക് ഒരു സ്‌ക്വാഡും, എറണാകുളം ടൗണ്‍, കാക്കനാട്, കളമശ്ശേരി കേന്ദ്രീകരിച്ച് നാല് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍