കശ്മീര്‍ സാധാരണ നിലയിലേക്ക്: ജമ്മുവിലെ ഇന്റര്‍നെറ്റ് നിയന്ത്രണം നീക്കി

 ശ്രീനഗര്‍: കശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാ നത്തെ രണ്ടായി വിഭജിക്കു കയും ചെയ്തതതിനു പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ജമ്മുവിലെ അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങളാണ് സര്‍ക്കാര്‍ പുനസ്ഥാപിച്ചത്. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്. എന്നാല്‍, കശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തുടരുംജമ്മുകശ്മീരിലെ ടെലികോം സേവനങ്ങള്‍ പടിപടിയായി പുനസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു. ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്. ഈ ആഴ്ചയോടെ ഇവ പഴയ പടിയാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. നേരത്തെ കശ്മീരിലെ ടെലികോം നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.അതേസമയം, ജമ്മുകശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ ചൈന മാത്രമാണ് പാകിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്. രക്ഷാസമിതിയിലെ നിലവിലെ സാഹചര്യം പാകിസ്ഥാന് ഒട്ടും അനുകൂലമല്ലെന്ന് പ്രമുഖ പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലായിരുന്നു ചേര്‍ന്നത്. കശ്മീരിലേത് തികച്ചും തങ്ങളുടെ ആഭ്യന്തര നടപടിയാണെന്നും പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളണമെന്നും ഇന്ത്യ യോഗത്തില്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍