എറണാകുളത്തെ ലാത്തിച്ചാര്‍ജ്: പോലീസുകാര്‍ക്കെതിരേ നടപടി വേണ്ടെന്ന് ഡിജിപി

കൊച്ചി: എറണാകുളത്ത് സിപിഐ പ്രവര്‍ത്തകരുടെ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കളക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസുകാരുടെ പിഴവുകള്‍ എടുത്തു പറയുന്നില്ലെന്നും ഇതിനാല്‍ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു. സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാ വുകയും ബാരിക്കേഡ് തകര്‍ക്കുകയും പോലീസിന്റെ നേര്‍ക്ക് കല്ലേറടക്കമുള്ള സംഭവങ്ങളുണ്ടായെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പതിനെട്ട് സെക്കന്‍ഡ് മാത്രമാണ് പോലീസ് നടപടിയുണ്ടായതെന്നും ഇതില്‍ വ്യക്തമാക്കുന്നു. കാര്യമായ ബലപ്രയോഗം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശി ക്കുന്നില്ല. സര്‍ക്കാരിന്റെ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് വന്നതിനുശേഷം പ്രതികരണം ഉണ്ടാകുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എയും വ്യക്തമാക്കി. ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിചാര്‍ജ് ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍