താന്‍ ഉദ്ഘാടനം ചെയ്ത ലോക്കപ്പില്‍ ചിദംബരം

 ന്യൂഡല്‍ഹി: അഴിമതിക്കേ സില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രി യുമായ പി. ചിദംബരം തടവില്‍ കഴിയുന്നത് അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത സെല്ലില്‍. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെ ലോക്ക്അപ്പില്‍ മൂന്നാം നമ്പര്‍ മുറിയിലാണ് ചിദംബരത്തെ കഴിഞ്ഞ ഒരു രാത്രി മുഴുവന്‍ സൂക്ഷിച്ചത്. ഇവിടെ അദ്ദേഹത്തെ രാത്രിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു.2011 ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്ത് ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ലോക്ക്അപ്പ് സ്യൂട്ട് 3 ഉദ്ഘാടനം ചെയ്തത്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനൊപ്പം കെട്ടിടവും അതിന്റെ ലോക്കപ്പ് സൗകര്യങ്ങളും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.ഐഎന്‍എക്‌സ് മീഡിയ കേസ്സില്‍ ചിദംബരത്തെ ഇന്നലെ രാത്രിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി ചിദംബരം സുപ്രീംകോടതിയെ സമീ പിച്ചെങ്കിലും പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റിയിരുന്നു. ഇന്നലെ രാത്രി ഒമ്പതിനുശേഷം സിബിഐ സംഘം ഡല്‍ഹി ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയുടെ മതില്‍ചാടിക്കടന്ന് അകത്തെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ തെരയുന്നതിനിടെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയ ചിദംബരം അവിടെ പത്രസമ്മേളനം നടത്തി. താന്‍ ഒളിച്ചോടിയിട്ടി ല്ലെന്നും തനിക്കെതിരേ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു ചിദംബരം അദ്ദേഹത്തിന്റെ വസതിയിലെത്തി. അദ്ദേഹത്തിന്റെ അഭിഭാഷകരായ കപില്‍ സിബല്‍, മനു അഭിഷേക് സിംഘ്‌വി എന്നിവരും കൂടെയുണ്ടാ യിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ഗേറ്റ് പൂട്ടിക്കിടന്നതിനാല്‍ മതില്‍ ചാടിക്കടന്ന അവര്‍ വീടിനു പുറത്തു കാത്തുനിന്നു. പിന്നീട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ഡല്‍ഹി പോലീസ് സംഘവും ചിദംബരത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും(ഇഡി) അറസ്റ്റ് നടപടികള്‍ ഊര്‍ജിതമാക്കിയിരുന്നു.ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ നിരവധി തവണ ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം അദ്ദേ ഹത്തിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍