ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍

കൊച്ചി:െജല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്ര ത്തില്‍ അര്‍ജുന്‍ അശോകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവത രി പ്പിക്കുന്നു. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവി ട്ടിട്ടില്ല.ഇതാദ്യമായാണ് അര്‍ജുന്‍ ലിജോയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത് അതേ സമയം ലിജോയുടെ പുതിയ ചിത്രമായ ജെല്ലിക്കെട്ട് ടൊറന്റോ ഇന്റര്‍നാഷണന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു.സമകാലിക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വിനായകന്‍, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസിലാണ് അര്‍ജുന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സേതു തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ധ്രുവന്‍, ഷറഫുദീന്‍, അതിഥി രവി,ശ്രീനാഥ് ഭാസി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രാജീവ് രവിയുടെ തുറമുഖമാണ് അര്‍ജുന്‍ പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രം. ദിലീപിന്റെ അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും അര്‍ജുന്‍ അശോകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍