ഉന്നാവോ കൂട്ടബലാത്സംഗം ചര്‍ച്ചയ്ക്കിടെ എടുത്തിട്ട് രമ്യ ഹരിദാസ്, പൊട്ടിത്തെറിച്ച് സ്മൃതി ഇറാനിയും കിരണ്‍ ഖേറും

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പോക്‌സോ ബില്ലിന്റെ ഭേദഗതി ചര്‍ച്ചയ്ക്കിടെ ഉന്നാവോ കൂട്ടബ ലാത്സംഗത്തെ കുറിച്ച് സംസാരിച്ച രമ്യ ഹരിദാസിന് വിമര്‍ശനം. ചര്‍ച്ചയ്ക്കിടെ ഉന്നാവോ വിഷയം എടുത്തിട്ട ആലത്തൂര്‍ എം.പിയോട് കേന്ദ്രമ ന്ത്രി സ്മൃതി ഇറാനിയും, ബി.ജെ.പി എം.പി കിരണ്‍ ഖേറും പൊട്ടിത്തെറിക്കുകയായിരുന്നു. ഉന്നാവിലെ പെണ്‍കുട്ടിയും കുടുംബവും നേരിട്ട ദുരിതങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു രമ്യ. ഒരു ബി.ജെ.പി എം.എല്‍.എ തന്നെ ഇത്തരം ഒരു വിഷയത്തില്‍ കുറ്റാരോപിതനായ നില്‍ക്കുമ്പോള്‍ പോക്‌സോ ഭേദഗതി ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വരുന്നതില്‍ വൈരുദ്ധ്യമുണ്ടെനും രമ്യ ചൂണ്ടിക്കാട്ടി. മലയാളത്തിലാണ് രമ്യ ഹരിദാസ് സംസാരിച്ചത്.എന്നാല്‍ രമ്യയുടെ വാക്കുകളെ വിമര്‍ശിച്ച് കിരണ്‍ ഖേര്‍ രംഗത്ത് വന്നു. ബില്‍ ഭേദഗതി ചര്‍ച്ച ചെയ്യുന്നതിനിടെ രാഷ്ട്രീയം കലര്‍ത്താന്‍ നോക്കിയത് ഒട്ടും ശരിയല്ലെന്നും രമ്യ മലയാളത്തില്‍ സംസാരിച്ചത് മനഃപൂര്‍വമാണെന്നുമാണെന്നുമാണ് കിരണ്‍ ഖേര്‍ പറഞ്ഞത്. ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ബി.ജെ.പിയെ വലിച്ചിഴയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് രമ്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായി സ്മൃതി ഇറാനിയും പറഞ്ഞു.സഭയിലെ മറ്റ് ബി.ജെ.പി അംഗങ്ങളും രമ്യയുടെ പ്രസംഗത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു. ക്രൂരമായ കുറ്റങ്ങള്‍ ചെയ്യുന്ന ബി.ജെ.പിക്കാരെയും ബില്ലില്‍ നിന്നും ഒഴിവാക്കില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഇതോടെ സഭയിലെ ബഹളം അവസാനിച്ചു. രമ്യയുടെ പ്രസ്താവനയെ ബി.ജെ.പിയിതര അംഗങ്ങള്‍ മേശയിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.ബലാല്‍സംഗ കുറ്റങ്ങളിലെ ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നവരെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇരകള്‍ക്ക് എത്രയും വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും രമ്യ ലോക്‌സഭയില്‍ ആഞ്ഞടിച്ചു. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട ഉന്നാവോ പെണ്‍കുട്ടിക്കും കുടുംബത്തിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഒരുക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍