ശ്രീറാമിന് പ്രത്യേക പരിഗണനയില്ല, മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം: ആരോഗ്യമന്ത്രി

തിരുവന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക പരിഗണയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. സാധാരണക്കാര്‍ക്കുള്ള പരിഗണന മാത്രമേ ശ്രീറാം വെങ്കിട്ടരാമനും കിട്ടേണ്ടതുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിട്ടില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ്രഅതേസമയം, ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റി. ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രി 9.30ഓടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ജയില്‍ വാര്‍ഡില്‍ എത്തിച്ചത്. എന്നാല്‍, രാത്രി 11 മണിയോടെ തന്നെ ഇദ്ദേഹത്തെ സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.കോടതി റിമാന്‍ഡ് ചെയ്ത ശേഷം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീറാം. സ്വകാര്യ ആശുപത്രിയില്‍ കഴിയാന്‍ തക്ക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍