രോഗങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: മന്ത്രി ശൈലജ

ആറ്റിങ്ങല്‍: രോഗങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.വലിയകുന്ന് താലൂക്കാശുപത്രിയില്‍ സായിഗ്രാമത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആരോഗ്യരംഗത്തുള്‍പ്പെടെ പാവപ്പെട്ടവരെ സഹായിക്കാന്‍ സായിഗ്രാമം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നം ഡയാലിസിസിലേയ്‌ക്കെത്താതെ ജനങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ആരംഭിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ബി.സത്യന്‍ എംഎല്‍എഅധ്യക്ഷനായി. നഗരസഭാധ്യക്ഷന്‍ എം.പ്രദീപ്, ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ജെ.ജസ്റ്റിന്‍ജോസ്, സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍, ആര്‍.എസ്.രേഖ, ആര്‍. രാജു, അവനവഞ്ചേരിരാജു, എം.അനില്‍കുമാര്‍, സി.എസ്.ജയചന്ദ്രന്‍, കെ.ശോഭന എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍