ജി.എസ്.ടി നിലവില്‍ വന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റിട്ടേണ്‍ സംവിധാനം കാര്യക്ഷമമല്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ജി.എസ്.ടി സംവിധാനം നിലവില്‍ വന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും റിട്ടേണ്‍ സംവിധാനം പിഴവില്ലാതാക്കാന്‍ സാധിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. തെറ്റായി വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണ്‍ ഫയല്‍ ചെയ്താലും നിലവിലെ സോഫ്റ്റ്‌വെയര്‍ സംവിധാനം ഇത് തടയാന്‍ പ്രാപ്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജി.എസ്.ടി സംവിധാനം പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഏറെ പാകപ്പിഴകളുണ്ടെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വാങ്ങിയ ആള്‍ അപ്‌ലോഡ് ചെയ്യുന്ന ബില്ലും കച്ചവടം നടത്തിയ ആള്‍ അപ്‌ലോഡ് ചെയ്യുന്ന ബില്ലും തമ്മില്‍ താരതമ്യം ചെയ്ത് തെറ്റുണ്ടെങ്കില്‍ സോഫ്റ്റ്‌വെയര്‍ തന്നെ കണ്ടുപിടിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സ്ഥാപനങ്ങള്‍ വാങ്ങല്‍ സംബന്ധിച്ച വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തി കൂടുതല്‍ തുക ഇളവ് കാണിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്താലും നിലവിലെ സോഫ്റ്റ്‌വെയല്‍ സംവിധാനം ഇത് തടയാന്‍ പ്രാപ്തമല്ല. ജി.എസ്.ടി നടപ്പിലാക്കിയ ആദ്യവര്‍ഷമായ 20172018 ല്‍ മുന്‍വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം ചരക്ക് സേവന നികുതി ഇനത്തില്‍ കുറവുണ്ടായിട്ടുണ്ട്. പരോക്ഷ നിതുതി വളര്‍ച്ചാ നിരക്ക് 20162017 വര്‍ഷത്തില്‍ 21.33 ശതമാനമായിരുന്നത് 5.8 ആയി കുറഞ്ഞെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍