അവസാനിച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും മഹത്തായ അദ്ധ്യായം': സുഷമയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദി

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും അനിഷേധ്യ ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും മഹത്തായ അദ്ധ്യായത്തിനാണ് അവസാനമാകുന്നതെന്നാണ് സുഷമയെ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. ഏറ്റവും മികച്ച പ്രാസംഗികയും ഏറ്റവും നല്ല പാര്‍ലമെന്റ് അംഗവു മായി രുന്നു സുഷമ സ്വരാജെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി സുഷമയോടുള്ള തന്റെ സ്‌നേഹം അറിയിച്ചത്. ബി.ജെ. പിയില്‍ അതീവ ബഹുമാനത്തോടെയാണ് എല്ലാവരും സുഷമയെ കണ്ടിരുന്നതിനും മോദി കുറിച്ചു പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളിലും പ്രത്യയശാസ്ത്രത്തിലും യാതൊരു രീതിയിലും വിട്ടുവീഴ്ച ചെയ്യാതി രുന്ന ആളാണ് സുഷമ സ്വരാജെന്നും മോദി പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കാണ് സുഷമ വഹിച്ചത്. രാജ്യ ത്തിന്റെ ഏറ്റവും മികച്ച നേതാവിന്റെ മരണ ത്തില്‍ ഇന്ത്യ കണ്ണീ രൊ ഴുക്കുകയാണ്. സാമൂഹിക സേവനത്തിനും ദരിദ്രരുടെ ജീവിതം നന്നാകുന്നതിനും വേണ്ടിയാണ് സുഷമ തന്റെ ജീവിതം സമര്‍പ്പി ച്ചത്. കോടിക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രചോദനം നല്‍കിയ വ്യക്തിയാണ് സുഷമ ജി. പ്രധാനമന്ത്രി തന്റെ ട്വീറ്റില്‍ പറയുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍