മകന്റെ കാന്‍സര്‍ ചികിത്സയ്ക്ക് കരുതിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ തീരുമാനിച്ച അനസിന് കൈത്താങ്ങുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം:മകന്റെ കാന്‍ സര്‍ ചികിത്സയ്ക്കായി കരുതി വച്ച പണം മുഖ്യമന്ത്രിയുടെ ദു രിതാ ശ്വാസ നിധിയിലേക്ക് മാറ്റിവച്ച അനസിന് സര്‍ക്കാ രി ന്റെ കൈത്താങ്ങ്. കുഞ്ഞിന്റെ ചികിത്സ ഉറപ്പു വരുത്താനാവശ്യ മായ നടപടി സ്വീകരിക്കു മെ ന്നും, അനസു മായി ഫോണില്‍ സംസാരിച്ചെന്നും ആരോഗ്യമ ന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു.'വരുന്ന വെ ള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍.സി.സിയില്‍യില്‍ അഡ്മി റ്റാവുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു'വെന്ന് അനസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.അതിന് തൊട്ടുപിന്നാലെയാണ് അനസിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ആറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍