പുതിയ ചിത്രത്തില്‍ വിക്രം എത്തുന്നത്

25 ഗെറ്റപ്പുകളില്‍ വ്യത്യസ്ത കഥാ പാ ത്രങ്ങള്‍ കൊണ്ട് ഞെട്ടിക്കാന്‍ വിക്രമിനെ കഴിഞ്ഞേ ആളുള്ളു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്തഗെറ്റപ്പു കളി ലാണ് താരം എത്തുന്നത്. അജയ് ജ്ഞാനമുത്തു സംവി ധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലൂടെയാണ് വിക്രം ചരിത്രം കുറിക്കാനിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ് ഒരു നടന്‍ 25 വേഷത്തിലെത്തുന്നത്. ദശാവതാരത്തിലൂടെ കമല്‍ഹാസന്റെ പത്ത് വേഷങ്ങളും, നവരാത്രി എന്ന ചിത്രത്തില്‍ 9 വേഷങ്ങളില്‍ ശിവജിയും വേഷമിട്ടിരുന്നു. നേരത്തെ വിക്രമിന്റെ തന്നെ ആക്ഷന്‍ ചിത്രമായ അന്യനിലൂടെ മൂന്ന് വത്യസ്ത കഥാപാത്രങ്ങളെ താരം അവതരിപ്പിച്ച് കയ്യടി നേടുകയുണ്ടായി. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. അടുത്ത വര്‍ഷത്തോടെ റിലീസിനെത്തുന്ന ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക. ലളിത് കുമാറും വൈകോം 18ഉം ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍