മലയാളത്തിന്റെ മഹാനടിമാര്‍ വീണ്ടും; സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍

മലയാളത്തിന്റെ എക്കാലത്തെ യും പ്രിയ നായികമാരായ ശോഭ ന യും ഉര്‍വശിയും പതിറ്റാണ്ടു കള്‍ക്ക് ശേഷം വീണ്ടും ഒന്നി ച്ച ഭിനയിക്കുന്നു.സത്യന്‍ അന്തി ക്കാ ടിന്റെ മകന്‍ അനൂപ് സത്യ ന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇനിയും പേരി ട്ടി ട്ടില്ലാത്ത ചിത്രത്തിലാണ് ഈ അഭിനയ പ്രതിഭകളുടെ പുനഃ സ മാഗമം. 1987ല്‍ മമ്മൂട്ടിയെ നായ ക നാക്കി ഐ.വി. ശശി ലോഹി തദാസ് കൂട്ടുകെട്ട് ഒരുക്കിയ മു ക്തിയിലാണ് ശോഭനയും ഉര്‍വശിയും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്. ഐ.വി. ശശി ടി. ദാമോദരന്‍ ടീമിന്റെ നാല്‍ക്കവലയും ജോഷി കലൂര്‍ ഡെന്നീസ് ടീമിന്റെ ക്ഷമിച്ചു എന്നൊരു വാക്കും ഉള്‍പ്പെടെ ഒരുപിടി ചിത്രങ്ങളില്‍ ശോഭനയും ഉര്‍വശിയും ഒന്നിച്ച് അഭിനയിച്ചി ട്ടുണ്ട്. ഉര്‍വശി ഇപ്പോള്‍ ഒമര്‍ ലുലുവിന്റെ ധമാക്കയിലഭിനയിച്ച് വരികയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര യിലാ ണ് മലയാളത്തില്‍ ശോഭന ഒടുവില്‍ അഭിനയിച്ചത്.ദ വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൂപ് സത്യന്റെ ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ചെന്നൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ദുല്‍ഖറിന്റെ നായിക. സുരേഷ് ഗോപിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സെപ്തംബര്‍ ആദ്യവാരം മുതല്‍ സുരേഷ് ഗോപി അഭിനയിച്ച് തുടങ്ങും. തുടര്‍ന്നാണ് അനൂപ് സത്യന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ കല്യാണി പ്രിയദര്‍ശന്‍ തുടക്കമിട്ടു കഴിഞ്ഞു. ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ കമ്മിറ്റ് ചെയ്ത മറ്റൊരു പ്രോജക്ട്.ഗ്രിഗറി ജേക്കബ്, അനുസിതാര, അനുപമ പരമേശ്വരന്‍, സയന എല്‍സ, ശ്രിത ശിവദാസ് എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രമാണ് ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിച്ചത്. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍