കാലാവസ്ഥ വ്യതിയാനത്തിനനുസൃതമായി കാര്‍ഷിക മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: കൃഷി മന്ത്രി

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യ ത്തില്‍ കാര്‍ഷിക മേഖലയില്‍ ഉള്ള പ്രതിസന്ധികള്‍ മനസിലാക്കി ദീര്‍ഘ വീക്ഷണത്തോടെയുള്ള ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും കേരളത്തിലെ അഗ്രോ ഇക്കോളജിക്കല്‍ സോണു ക ളെയും അവയിലെ യൂണിറ്റുകളെയും അടിസ്ഥാ നമാക്കി യുള്ള ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്നും കൃഷി മന്ത്രി വി.എസ് . സുനില്‍കുമാര്‍. വെള്ളായണി കാര്‍ഷിക കോ ള ജില്‍ ദക്ഷിണ മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഗവേഷണ വിജ്ഞാനവ്യാപന ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോവളം നിയോജ കമണ്ഡ ലം എംഎല്‍എയും കെഎയു ജനറല്‍ കൗണ്‍സില്‍ അംഗവുമായ എം. വിന്‍സെന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഗ്രികര്‍ചര്‍ സ്‌പെഷല്‍ സെക്രട്ടറി ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍, കെഎയു എക്‌സിക്യൂട്ടീവ് അംഗവും കാര്‍ഷിക കോളജ് ഡീനുമായ ഡോ.എ. അനില്‍കുമാര്‍, സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ.ആര്‍. രാമകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎയു ജനറല്‍ കൗണ്‍സില്‍ അംഗം ഡോ.തോമസ് ജോര്‍ജ്, കെഎയു അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ. എം. ജോയ്,അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എക്സ്റ്റഷന്‍ ഡോ. ബി. സീമ, കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ .പി. ഇന്ദിരാദേവി, ഗവേഷണ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ .എ എസ് അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.മിത്രസൂക്ഷ്മാണുക്കളുടെ ഉത്പാദന പദ്ധതിയുടെ മുഖ്യ ചുമതല വഹിക്കുന്ന ഡോ. കെ. എസ്. മീനകുമാരിയെ ചടങ്ങില്‍ ആദരിച്ചു. ഡോ. ഒ.പി. റെജി റാണി രചിച്ച കാബേജ്, കോളിഫ്‌ളവര്‍ എന്നീ വിളകളിലെ കീടങ്ങള്‍, ഡോ.വി .എസ്. അമൃത എഴുതിയ അഖിലേന്ത്യാ ഏകോപന തേനീച്ച ഗവേഷണ പദ്ധതിയുടെ ശ്രദ്ധേയമായ ഗവേഷണ ഫലങ്ങളുടെ സമാഹാരം എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍