മെഹബൂബ മുഫ്തി ഏകാന്തതടവില്‍, ആരെയും കാണാന്‍ അനുവദിക്കുന്നില്ല: മകള്‍ ഇല്‍റ്റിജ

 ജമ്മു കശ്മീര്‍ : ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പാര്‍ട്ടിപ്രവര്‍ത്തകരെയോ അഭി ഭാഷ കരെയോ കാണാന്‍പോലും കഴിയാതെ ഏകാന്തതടവില്‍ ആണെന്ന് മകള്‍ ഇല്‍റ്റിജ. അമ്മ യെ കഴിഞ്ഞ ദിവസമാണ് കൊ ണ്ടുപോയത്. ഹരിനിവാ സിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അമ്മയുമായി ബന്ധപ്പെടാന്‍ അനു വദിക്കുന്നില്ല. തന്നെ ഉള്‍പ്പെടെ ആരെയും കാണാന്‍ അനുവദിച്ചില്ല. ആശയവിനമയം ഒന്നും സാധ്യമല്ല. കാരണം ലാന്‍ഡ് ഫോണുകളും മൊബൈല്‍ ഫോണുകളുമടക്കം എല്ലാം നിശ്ചലമാണ് ഇല്‍റ്റിജ എന്‍ഡിടിവിയോട് പറഞ്ഞു. അമ്മയെ ഏകാന്തതടവിലാ ക്കിയിരി ക്കുകയാണ്. പാര്‍ട്ടിപ്രവര്‍ത്തകരെയോ അഭിഭാഷകരെയോ പോലും കാണാന്‍ അനുവദിക്കുന്നില്ല. കാഷ്മീരികളെ പീഡിപ്പിക്കാന്‍ അവര്‍ ഏതറ്റംവരെയും പോകും. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കൊള്ളക്കാരും ക്രിമിനലുകളുമായാണ് കൈകാര്യം ചെയ്യുന്നതെന്നും ഇല്‍റ്റിജ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയേയും ഒമര്‍ അബ്ദുള്ളയേയും കരുതല്‍ തടങ്കലിലാക്കിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്നു കണക്കുകൂട്ടിയാണ് ഇവരെ കരുതല്‍ തടങ്കലിലാക്കിയത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാക്കളായ സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എ ന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍