റേഷന്‍ കാര്‍ഡില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം

 കോഴിക്കോട്: റേഷന്‍ കാര്‍ഡില്‍ വിവരങ്ങള്‍ കൂട്ടി ചേര്‍ക്കുന്ന തിനുളള എല്ലാ അപേക്ഷകളും ഓണ്‍ലൈനായാണ് സമര്‍പ്പി ക്കേണ്ടതെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുകളില്‍ മുതിര്‍ന്ന അംഗങ്ങളെ പുതിയതായി കൂട്ടി ചേര്‍ക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. കൂടാതെ മുതിര്‍ന്ന അംഗങ്ങളുടെ വ്യക്തിപരമായ വരുമാനം കാണിക്കേണ്ടതും നേരില്‍ ഹാജരാകേണ്ടതുമാണ്. മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന കാര്‍ഡില്‍ മാത്രമേ കുട്ടികളെ ഉള്‍പ്പെടുത്തുകയുള്ളൂ. അതിനായി ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് /സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ ഹാജരാക്കണം, പേര് മാറ്റത്തിനു വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ കൂടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൂടി നല്‍കണം. മേല്‍ വിലാസം മാറ്റുന്നതിന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍