ശ്രീറാമിന്റെ ജാമ്യം ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ചു മരിച്ച സംഭവ ത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതി യിലേക്ക്. മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ ഇന്ന് അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. മുഖ്യമന്ത്രി യുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെങ്കിലും നരഹത്യാകുറ്റം നിലനില്‍ക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ഈ കേ സി ല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്ന വാദം ഉയര്‍ത്തിയാകും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുക. അതേസമയം, പോലീസ് വീഴ്ചയെ തുടര്‍ന്നാണു ശ്രീറാം വെങ്കിട്ടരാ മനു ജാമ്യം ലഭിച്ചതെന്നാണു പ്രധാന ആരോപണം. അപകടം നടന്ന് ഒന്‍പത് മണിക്കൂറിനു ശേഷം ശേഖരിച്ചു പരിശോധിച്ച രക്ത സാംപി ളില്‍ മദ്യത്തിന്റെ അംശമില്ലെന്ന് ഫലം വന്നതോടെ ശ്രീറാമിന് ജാമ്യം ലഭിക്കുന്നത് എളുപ്പമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍