ഓമനക്കുട്ടന്റെ സസ്‌പെന്‍ഷനും കേസും പിന്‍വലിക്കും

 ചേര്‍ത്തല: ദുരിതാശ്വാസ ക്യാ മ്പില്‍ പണം പിരിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമന ക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വ ലിക്കും. പാര്‍ട്ടി നടത്തിയ അന്വേ ഷ ണത്തില്‍ ഓമനക്കുട്ടന്‍ കുറ്റ ക്കാരനല്ലെന്ന് കണ്ടെത്തിയ തി നെ തുടര്‍ന്നാണ് നടപടി. പരാതി യില്ലെന്ന് ദുരിതാശ്വാസ ക്യാ മ്പി ലെ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കൂടാതെ ദുരി താ ശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കു ട്ടന്‍ ചെയ്തതെന്ന് പാര്‍ട്ടി വിലയിരുത്തി. അതേസമയം, വെളിച്ച മില്ലാ ത്ത ക്യാംപിലേക്ക് തൊട്ടടുത്ത വീട്ടില്‍നിന്ന് വൈദ്യുതി എടുക്കാ നും സപ്ലൈകോയില്‍നിന്ന് സാധനങ്ങള്‍ എത്തിക്കാനുമാണ് പിരിവ് എന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം.ഓമനക്കുട്ടനെതിരെ നടപടിയെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സര്‍ക്കാരും രംഗത്തെത്തി. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തി യിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി.വേണു ഖേദം പ്രകടിപ്പിച്ചത്. ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്‌ജെ്ക്ടീവിലി ശരിയല്ലാത്ത സബ്‌ജെ്ക്ടീവിലി എന്നാല്‍ ശരി മാത്രമായ ഈ സത്യത്തിനു മുമ്പില്‍ ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.' അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പില്‍ ഇന്നലെ നടന്നത്, ചേര്‍ത്തല തെക്കു പഞ്ചായത്ത് ആറാംവാര്‍ഡ് എസ്.സി കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് സി.പി.എം കുറുപ്പംകുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അര്‍ത്തുങ്കല്‍ പൊലീസ് കേസെടുത്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍