അമിത്ഷാ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍: മുകേഷ് അംബാനി

ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ പുകഴ്ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. യഥാര്‍ഥ കര്‍മയോഗിയും ഇന്ത്യയുടെ ഒരുക്കുമനുഷ്യനുമാണ് അമിത്ഷായെന്ന് ഗാന്ധിനഗറില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ അംബാനി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ് ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്ന് ചരിത്രത്തില്‍ വിശേഷിപ്പിക്കുന്നത്. ഇതാണ് അംബാനി അമിത്ഷായ്ക്ക് ചാര്‍ത്തി നല്‍കിയത്. 'അമിത് ഭായി നിങ്ങളൊരു യഥാര്‍ഥ കര്‍മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യ നുമാണ്. ഗുജറാത്തിനും ഇന്ത്യക്കും നിങ്ങളെ പോലൊരു നേതാവി നെ ലഭിച്ചത് അനുഗ്രമാണ്' അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍