പരീക്ഷാതട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള പി.എസ്.സിയു ടെ നിലവിലെ അവസ്ഥ അ ത്യ ന്തം നിരാശാജനകവും ആശങ്ക യുളവാക്കുന്നതുമാണെന്ന് ഹൈ ക്കോടതി. പൊലീസ് കോണ്‍ സ്റ്റ ബിള്‍ പരീക്ഷാ തട്ടിപ്പു കേസി ല്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തണം. അനര്‍ഹര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് തടയുന്നതിന് സമീപകാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പി.എസ്.സിയില്‍ വിശ്വാസ്യത ഉണ്ടാവുകയുള്ളു വെ ന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇവരിരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. പരീക്ഷാഹാളില്‍ നിന്ന് ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് പ്രണവ് പുറത്തേക്ക് അയച്ചുകൊടുത്തതായും തട്ടിപ്പ് ആസൂത്രണം ചെയ്തശേഷം ട്രയല്‍ നടത്തിയതായും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ കഴിയുന്ന ശിവരഞ്ജിത്തും നസിമും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എന്നാല്‍ പ്രണവ് ആര്‍ക്കാണ് ചോദ്യപേപ്പര്‍ അയച്ചുകൊടുത്തതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഇവര്‍ പറഞ്ഞത്. പ്രണവാണ് തട്ടിപ്പിന്റെ ആസൂത്രകന്‍. മൊബൈലും സ്മാര്‍ട്ട് വാച്ചുപോലുള്ള ഉപകരണങ്ങളും ഇന്റര്‍നെറ്റ് സഹായത്തോടെ മത്സരപരീക്ഷകളില്‍ വിജയംനേടാന്‍ ഉപയോഗിക്കാനുള്ള മാര്‍ഗങ്ങളും തന്ത്രങ്ങളും ആസൂത്രണം ചെയ്തത് പ്രണവാണ്. പരീക്ഷയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ചോദ്യം പുറത്തേക്ക് അയച്ചുകൊടുത്ത് സ്മാര്‍ട്ട് വാച്ച് സഹായത്തോടെ ഉത്തരങ്ങള്‍ തേടുന്നതിന്റെ ട്രയല്‍ നടത്തിയിരുന്നു. മോഡല്‍ ചോദ്യം വാട്ട്‌സ് ആപ്പ് വഴി അയച്ചുകൊടുത്തായിരുന്നു പരീക്ഷണം. നിശ്ചിത സമയത്തിനുള്ളില്‍ ഉത്തരങ്ങള്‍ സ്മാര്‍ട്ട് വാച്ചുകളില്‍ ലഭിക്കുമോയെന്നറിയുകയായിരുന്നു ഉദ്ദേശം. ചോദ്യ നമ്പ രുകള്‍ക്ക് അനുസരിച്ച് ഉത്തരങ്ങള്‍ കിറുകൃത്യമായി സ്മാര്‍ട്ട് വാച്ചുകളില്‍ ലഭിച്ചതോടെ ബറ്റാലിയന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് മൊഴി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍